മഴയിൽ റോഡിൽ ബൈക്ക് തെന്നിമറിഞ്ഞ് റോഡിൽ വീണ യുവാവ് ബസ് കയറി മരിച്ചു

ചട്ടഞ്ചാൽ : റോഡില്‍ ബൈക്ക് തെന്നിവീണ് യാത്രക്കാരനായ യുവാവ് ബസിനടിയില്‍പ്പെട്ട് മരിച്ചു.തലശ്ശേരി - വളവുപാറ റോഡില്‍ ബംഗ്ലമൊട്ട വളവിനു സമീപം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ചട്ടഞ്ചാൽ സ്വദേശി വിഷ്ണുവാണ് (29) മരിച്ചത്. പാറാലിലെ മാർക്കറ്റിങ് ഏജൻസിയില്‍ ജോലി ചെയ്യുകയാണ് വിഷ്ണു.
പാറാലില്‍ കമ്ബനി ഏർപ്പെടുത്തിയ വാടക വീട്ടിലാണ് താമസം. പാറാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വിഷ്ണുവിന്റെ ബൈക്ക് ചാറ്റല്‍ മഴയില്‍ തെന്നി മറിയുകയായിരുന്നു. റോഡിനു മധ്യത്തിലേക്ക് വീണ വിഷ്ണു തൊട്ടുപിന്നാലെ വന്ന ബസിനടിയില്‍പ്പെടുകയായിരുന്നു. ആംബുലൻസ് എത്തിച്ച് വിഷ്ണുവിനെ കൂത്തുപറമ്ബ് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂത്തുപറമ്ബില്‍ നിന്നു ചെറുവാഞ്ചേരിയിലേയ്ക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്.
ചട്ടഞ്ചാലിലെ കോപ്പ ക്വാർട്ടേഴ്സിലെ സജിനിയുടെ മകൻ വിഷ്ണു വിശ്വനാഥൻ ആണ് മരണപ്പെട്ടത്.





