Kannur
വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു
9 Feb 20261 മിനിറ്റ് വായന

മയ്യിൽ: വാഹനാപകടത്തിൽ പരുക്കേറ്റ മയ്യിൽ സ്വദേശിയായ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. മയ്യിൽ കടൂർ ഒറവയലിലെ പി വി അനുരാഗാണ്(19) മരിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണിയാർവയലിലെ പി വി ബാബു- ഒറവയലിലെ പുത്തൻ പുരയിൽ കെ ബീന എന്നിവരുടെ മകനാണ്. സഹോദരി: പി വി അനുഷ്ക.
കഴിഞ്ഞയാഴ്ച്ച ചെറുവത്തലമൊട്ടയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരണമടയുന്നത്.





