Kannur
HomeNews

തളിപ്പറമ്പിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം

26 Feb 20261 മിനിറ്റ് വായന
തളിപ്പറമ്പിൽ ലോറിക്കടിയിലേക്ക് തെന്നി വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം

 



തളിപ്പറമ്പ്: ദേശീയപാതയിൽ ചിറവക്കിൽ  ലോറിക്കടിയിലേക്ക് തെന്നി വീണബൈക്ക് യാത്രികന് ദാരുണാന്ത്യം. 

ഏഴോം കൊട്ടില സ്വദേശി തളിപ്പറമ്പ നഗരത്തിൽ പള്ളിത്തറ ജ്വല്ലറിക്ക് സമീപം മൊബൈൽ ഫോൺ റിപ്പയറിങ് കട നടത്തുന്ന ഇ.വി. സൽഗുണൻ(45) ആണ് മരിച്ചത്.

യുവാവ് സഞ്ചരിച്ച ബൈക്ക് ചരിഞ്ഞ് വീണപ്പോൾ സമീപത്ത് കൂടി കടന്നു പോകുന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളെജ് മോർച്ചറിയിൽ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക