Kannur
തലശ്ശേരിയിൽ കടയുടെ പൂട്ട് പൊളിച്ച് മോഷണം
31 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തലശ്ശേരി: നഗരത്തിലെ എൻ.സി.സി. റോഡിന് സമീപം പൂട്ടിയിട്ട കടയിൽ മോഷണം. നാണു സ്റ്റോറിന്റെ ഷട്ടർ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. കടയ്ക്കുള്ളിലെ സാധന സാമഗ്രികൾ വാരി വലിച്ചെറിഞ്ഞ നിലയിലാണ്. മേശ കുത്തിത്തുറന്ന് അകത്തുണ്ടായിരുന്ന 6000 രൂപ കവർന്നു.
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കടയുടമ കൂളിബസാർ വടക്കുമ്പാട് സ്വദേശി കെ. അനിൽകുമാർ തലശ്ശേരി പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. നഗരമധ്യത്തിൽ നടന്ന മോഷണം വ്യാപാരികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.





