Kannur
HomeNews

യുവാവ് കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ചു

29 Jan 20261 മിനിറ്റ് വായന
യുവാവ് കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ചു

  


തളിപ്പറമ്പ്: യുവാവ് കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ചു.മുയ്യം ചെപ്പിനൂലിലെ നാരായണൻ- സതി ദമ്പതികളുടെ മകൻ കായക്കുന്നുമ്മൽ വീട്ടിൽ കെ. സുനിൽകുമാർ (47) ആണ് മരിച്ചത്. 

ഇന്നലെ രാത്രി പത്തരയോടെയാണ് സുനിൽ കുമാറിനെ ചെപ്പിനൂൽ വെള്ളച്ചാലിലെ കശുമാവിൻ തോട്ടത്തിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കണ്ടത്. 

ഭാര്യ: ടി. പ്രജിന ( മാങ്ങാട്).

 സഹോദരൻ: കെ. സുജിത്ത്(ജില്ലാ മെഡിക്കൽ ഓഫീസ് കണ്ണൂർ). 

മൃതദേഹം ഇന്ന് ( ജനുവരി 29 - വ്യാഴം) വൈകുന്നേരം 5 മണിക്ക് വരഡൂൽ പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക