Kannur
HomeNews

തലശ്ശേരി:കല്യാണവീട്ടിൽ രണ്ട് പെൺകുട്ടികൾക്കെതിരെ പീഡനശ്രമം; യുവാവ് ഓടി രക്ഷപ്പെട്ടെന്ന് പരാതി

5 Jan 20261 മിനിറ്റ് വായന
തലശ്ശേരി:കല്യാണവീട്ടിൽ രണ്ട് പെൺകുട്ടികൾക്കെതിരെ പീഡനശ്രമം; യുവാവ് ഓടി രക്ഷപ്പെട്ടെന്ന് പരാതി

 


തലശ്ശേരി: കൊടുവള്ളിയിൽ കല്യാണ വീട്ടിൽ ഏഴു വയസ്സുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പൊലീസ് കേസ് എടുത്തു. മാതാപിതാക്കൾക്കൊപ്പം കല്യാണത്തിനെത്തിയ കുട്ടിയെയും കൂട്ടുകാരിയെയുമാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.

 കല്യാണ വീട്ടിലെ മുറിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾക്കു നേരെയാണ് അതിക്രമം. കല്യാണ വീട്ടിൽ ആളുകൾ പരിപാടി കാണുന്നതിനിടെയാണ് സംഭവം. ഇതിനിടയിൽ മുറിയിലെത്തിയവർ കണ്ടതിനെത്തുടർന്ന് യുവാവ് ഓടിപ്പോയി. യുവാവിനെ പൊലീസ് തിരയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക