Kannur
HomeNews

തളിപ്പറമ്പിൽ ബസുകൾ തമ്മിൽ ഉരസിയ സംഭവം: നാട്ടുകാരുമായി ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാരനെതിരെ കേസ്

20 Jan 20261 മിനിറ്റ് വായന
തളിപ്പറമ്പിൽ ബസുകൾ തമ്മിൽ ഉരസിയ സംഭവം: നാട്ടുകാരുമായി ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാരനെതിരെ കേസ്

 


തളിപ്പറമ്പ്: ദേശീയ പാതയിൽ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും തമ്മിലിടിച്ചതിനെ ചൊല്ലി നാട്ടുകാരുമായി യ്യാങ്കളിക്കു മുതിർന്നസ്വകാര്യ ബസ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂർ – കണ്ണൂർ റൂട്ടിലോടുന്ന

കെ.എല്‍-58 ആര്‍-8916 നമ്പർബസ് ജീവനക്കാരന്‍ കുഞ്ഞിമംഗലം എടാട്ടെ കെ.അഭിറാമി26)ന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇന്നലെ രാവിലെ 10.15ന് തളിപ്പറമ്പ് വെച്ചായിരുന്നു സംഭവം. ബസുകാരുടെ

പ്രശ്‌നത്തില്‍ ഇടപെട്ട നാട്ടുകാരും അഭിറാമും ഏറ്റുമുട്ടുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക