Kannur
വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഗൃഹനാഥന് മരിച്ചു
5 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂര്‍: വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഗൃഹനാഥന് മരിച്ചു.
കരിവെള്ളൂര്‍ ഓണക്കുന്ന് കട്ടച്ചേരിയിലെ പരേതരായ കൊടക്കല്‍ കുഞ്ഞിരാമന് നായര്‍-കാനവീട്ടില്‍ ദേവകി മകന് കാന രാജീവന്(52)ആണ് മരിച്ചത്.
ഡിസംബര്‍ 3 ന് രാത്രി 11 മണിയോടെയാണ് രാജീവനെ അബോധാവസ്ഥയില്‍ കണ്ടത്.
ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ഭാര്യ:പി.കെ.രമ്യ(വെള്ളച്ചാല്‍).
മക്കള്‍: രാഹുല്‍(അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി, ചീമേനി എന്‍ജിനീയറിംഗ് കോളേജ്), രോഹിത് (പ്ലസ് ടു വിദ്യാര്‍ത്ഥി, എ.വി.എസ്.ജി.എച്ച്.എസ്.എസ് കരിവെള്ളൂര്‍).
സഹോദരങ്ങള്‍; രജനി(അന്നൂര്‍), രാധ(കാറമേല്‍).





