Kannur
HomeNews

ഏഴ് നിലയെന്ന് രേഖപ്പെടുത്തി നിർമിച്ചത് 10 നിലകെട്ടിടം;കണ്ണൂരിലെ അനധികൃത കെട്ടിടം പൊളിച്ച് തുടങ്ങി

3 Jan 20261 മിനിറ്റ് വായന
ഏഴ് നിലയെന്ന് രേഖപ്പെടുത്തി നിർമിച്ചത് 10 നിലകെട്ടിടം;കണ്ണൂരിലെ അനധികൃത കെട്ടിടം പൊളിച്ച് തുടങ്ങി

 



കണ്ണൂര്‍: ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍ നഗരമധ്യത്തില്‍ നിര്‍മ്മിച്ച ബഹുനിലക്കെട്ടിടം പൊളിച്ച് നീക്കാന്‍ തുടങ്ങി. കാല്‍ടെക്‌സിലെ 10 നില കെട്ടിടമാണ്കോര്‍പ്പറേഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന്പൊളിക്കുന്നത്.നിയമ ലംഘനത്തിന്റെ പേരില്‍ കണ്ണൂര്‍ നഗരത്തില്‍ പൊളിച്ച്നീക്കുന്ന ആദ്യത്തെ കെട്ടിടംകൂടിയാണ്കാല്‍ടെക്‌സിലേത്.

കോര്‍പ്പറേഷനില്‍ നല്‍കിയ പ്ലാനിന് വിരുദ്ധമായി ഒന്നിലേറെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കളക്ടറേറ്റിന്റെ മുന്നിൽ ബഹു നിലകെട്ടിടംപൊങ്ങിയത്. ഏഴു നിലക്ക് മാത്രം ലഭിച്ച അനുമതി ഉപയോഗിച്ച് 10 നിലകെട്ടിമാണ്നഗരഹൃദയത്തില്‍ ഉയര്‍ന്നത്.


ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങിയില്ല ചട്ടലംഘനം. ആവശ്യമായപാര്‍ക്കിങ്ങോ, സ്ഥലസൗകര്യമോഒന്നുംപരിഗണിക്കാതെഅടിമുടിനിയമവിരുദ്ധമായാണ്കെട്ടിടംകെട്ടിപൊക്കിയത്.10നിലപൂര്‍ത്തിയായി 10വര്‍ഷംകഴിയുന്നഘട്ടത്തിലാണ്നഗരമധ്യത്തിലെ പടുകൂറ്റന്‍ കെട്ടിടംപൊളിച്ചുനീക്കാന്‍കോര്‍പ്പറേഷന്‍അന്ത്യശാസനംനല്‍കിയത്.

കാല്‍ടെക്‌സിലെതിരക്കേറിയ സ്ഥലത്ത് പാതി വഴിയില്‍ നിന്നിരുന്ന കെട്ടിടം ഒരാഴ്ച മുന്‍പാണ്പൊളിച്ചുതുടങ്ങിയത്. ആധുനികസംവിധാനങ്ങള്‍ കെട്ടിടത്തിന് ക്രെയിന്‍ ഉപയോഗിച്ച് എത്തിച്ചാണ് പൊളിക്കല്‍.ജനങ്ങളുടെയുംസമീപത്തെകെട്ടിടങ്ങളുടെയും സുരക്ഷകൂടികണക്കിലെടുത്ത് വളരെജാഗ്രതയോടെകെട്ടിടത്തിന്റെഓരോഭാഗങ്ങളായാണ് പൊളിച്ചുനീക്കുന്നത്.നിയമലംഘനങ്ങള്‍ പരിഹരിച്ച് കെട്ടിടം നിലനിര്‍ത്താന്‍നടത്തിയപരിശ്രമങ്ങള്‍എല്ലാംമറികടന്നാണ്കോര്‍പ്പറേഷന്‍തീരുമാനമെടുത്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക