Kannur
മധ്യവയസ്ക്കന് കുഴഞ്ഞുവീണ് മരിച്ചു
25 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: മധ്യവയസ്ക്കന് നഗരത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെ രാത്രിഒന്പതരയോടെയാണ് തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ മില്‍മബൂത്തിന് സമീപം ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന സാബു എന്ന് വിളിക്കുന്ന ഇയാള്‍ കുഴഞ്ഞുവീണത്.നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ക്ക് പടയപ്പ എന്നും വിളിപ്പേരുണ്ട്.
തളിപ്പറമ്പ് പോലീസ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രാത്രി പതിനൊന്നോടെ മരണപ്പെട്ടു.
ഇയാളെപറ്റി അറിയുന്നവര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം–0460-2203100.





