Kannur
തലശ്ശേരി കോടതി സമുച്ചയത്തിൽ ബോംബ് ഭീഷണി; 8 നില കെട്ടിടം അരിച്ചുപെറുക്കി
9 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തലശ്ശേരി : കോടതി സമുച്ചയത്തിനും ബോംബ് ഭീഷണി. പൊലീസും ഡോഗ് സ്ക്വാഡും 8 നിലയിലുള്ള കോടതി സമുച്ചയം അരിച്ചുപെറുക്കി പരിശോധിച്ചു. പഴയ കോടതി കെട്ടിടങ്ങളും പരിശോധിച്ചു.ഒന്നും കണ്ടെത്താനായില്ല. കാസർകോട് ഉൾപ്പെടെ മറ്റു ഭാഗങ്ങളിലും സമാനമായ ഭീഷണിയുണ്ടായിരുന്നു. കോടതിയിൽ ഇ മെയിലിലാണ് സന്ദേശം ലഭിച്ചത്. പുലർച്ചെ അയച്ച സന്ദേശം രാവിലെ കോടതി തുറന്ന ഉടനെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ബന്ധപ്പെട്ടവർ പൊലിസിൽ കൈമാറുകയായിരുന്നു. സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസിൽ വിധി ദിവസമായിരുന്നതിനാൽ ഇന്നലെ കോടതിയിൽ പതിവിൽ കൂടുതൽ ആളുകളുണ്ടായിരുന്നു.





