Kannur
കണ്ണൂർ: കാൽടെക്‌സിൽ ടാങ്കർ ലോറി കാറിലിടിച്ചതിനെ തുടർന്ന് ഇടിയോടിടി. ആർക്കും പരിക്കില്ല
21 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: കാൽടെക്‌സിൽ ടാങ്കർ ലോറി കാറിലിടിച്ചതിനെ തുടർന്ന് ഇടിയോടിടി. ആർക്കും പരിക്കില്ല.
ഏഴ് വാഹനങ്ങൾക്ക് കേടുപറ്റി. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാൽടെക്‌സ് ജങ്ഷനിൽ പാലുമായി വന്ന ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് കയറി മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് ഒന്നിന് പുറകെ ഒന്നായി ഏഴ് വാഹനങ്ങൾ ഇടിച്ചു. ഓട്ടോ, ബൈക്ക്, കാറുകൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
ഒരു കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഇവിടെ ഒരുമണിക്കൂറോളം ഗതാഗത കുരുക്കുണ്ടായി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.





