Kannur
HomeNews

സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) ക്രിസ്തുമസ് ദിനത്തിൽ എം.ടി.വാസുദേവൻ നായർ സ്മൃതിയും പുതിയ തദ്ദേശ സ്വയം ഭരണസ്ഥാപന പ്രതിനിധികൾക്കുള്ള ആദരവും സംഘടിപ്പിച്ചു

25 Dec 20251 മിനിറ്റ് വായന
സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ) ക്രിസ്തുമസ് ദിനത്തിൽ എം.ടി.വാസുദേവൻ നായർ സ്മൃതിയും പുതിയ തദ്ദേശ സ്വയം ഭരണസ്ഥാപന പ്രതിനിധികൾക്കുള്ള ആദരവും സംഘടിപ്പിച്ചു

 


 ശാസ്ത്ര ചെയർമാനും മുൻ ഡവലപ്പ്മെന്റ് കമ്മീഷണറുമായ പി.വി.അബ്ദുറഹ് മന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മുൻ ഫോക് ലോർ അക്കാദമി ചെയർമാൻ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.

ജാതിമത വിഭാഗീയതയ്ക്കും, സങ്കുചിത താൽപര്യങ്ങൾക്കും അതീതമായി എല്ലാ ജനഗണങ്ങളുടെയും മനസ്സറിഞ്ഞ് പ്രവർത്തിക്കുകയാണ് "ജനഗണമന "എന്ന ജനാധിപത്യ ദേശീയ ഗാനം പാടുന്ന ജന പ്രതിനിധികളുടെ കർത്തവ്യംഎന്ന് ഉദ്ഘാടകൻ ബന്ധപ്പെട്ടവരെ ഓർമ്മിപ്പിച്ചു. 

ജനകീയ പ്രശ്നങ്ങൾ പഠിച്ച് നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ എല്ലാ ജനപ്രതിനിധികൾക്കും കഴിയട്ടെ എന്ന് അദ്ധ്യക്ഷനും അഭിപ്രായപ്പെട്ടു

ഏഴോം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പിഗോ പിനാഥൻ, ശ്രീകല.എ, മാടായി ഗ്രാമപഞ്ചായത്ത് അംഗമായനൗഷിദ ഫസലുറഹ്മാൻ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.വിജയൻ, ബബിത കുമാരി, ആർ,ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.പി, സക്കറിയ എന്നിവരെയാണ്

പൊന്നാടയും പൂവും അണിയിച്ച് പഴയങ്ങാടി ശാസ്ത ഫാമിലികൗൺസിലിംഗ് സെന്ററിൽവെച്ച് ആദരിച്ചത്.

ശാസ്ത്ര പ്രോഗ്രാം ഡയരക്ടർ വി.ആർ. വി ഏഴോം ശാസ്ത്ര നടത്തിവരുന്ന സൗജന്യ കൗൺസലിംഗ് പ്രവർത്തനങ്ങൾ, ഗാർഹിക അതിക്രമങ്ങൾക്കെതിരായ നിയമ സഹായങ്ങൾ, ഗാർഹിക പ്രശ്നങ്ങൾ നേരിടുന്നവർക്കുള്ള സൗജന്യമായഅഭയ സഹായം എന്നിവയും, വിദ്യാർത്ഥികളുടെ വായനാശീലവും സ്വയം പഠന ശേഷിയും വികസിപ്പിക്കാൻ ആഗോള തലത്തിൽ ശാസ്ത്ര നടത്തിവരുന്ന പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷ സംബന്ധിച്ചും വിശദീകരിച്ചു.


മുൻ പഞ്ചായത്ത് അംഗങ്ങളായ ജഷീർ അഹമ്മദ്, പി.വി.കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരും, അഡ്വ.ടി.വി.ഹരീന്ദ്രൻ, പപ്പൻ കുഞ്ഞിമംഗലം, പപ്പൻ ചെറുതാഴം,പരിയാരം വി.ഗോപിനാഥൻ, സി.വി.സുകുമാരൻ, പ്രൊഫ ടി.പി. ഹമീദ്, ടി. വി.കെ.എൻ. കണ്ണോം, പി.പി.കുഞ്ഞിരാമൻ, അഡ്വ. പ്രസന്നാ മണികണ്ഠൻ, സുജ എൻ, റഹ്നാസ്.പി.വി, ഷിജില ബർണാഡ്, എം.പി. ചന്ദ്രൻ, ഗംഗൻ കാനായി, ബി.ദാമോദരൻ തുടങ്ങിയവരും പ്രസംഗിച്ചു.

നാലുകെട്ടിന്റെയും, നിർമ്മാല്യത്തിന്റെയും രണ്ടാമൂഴത്തിന്റെയുമടക്കം നിരവധി ജീവിത കഥകളുടെ അനാവരണം നിമിത്തം മനുഷ്യനെ ജ്ഞാനപീഠം കയറാൻ സഹായിച്ച പ്രമുഖ എഴുത്തുകാരൻ എം ടിയെക്കൂടി അനുസ്മരിച്ച് നടത്തിയ പരിപാടി ഏറെ ശ്രദ്ധേയമായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക