Kannur
HomeNews

കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

18 Dec 20251 മിനിറ്റ് വായന
കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

 


തളിപ്പറമ്പ്: കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.

പട്ടുവം വെള്ളിക്കീല്‍ റേഷന്‍ കടക്ക് സമീപത്തെ കരിക്കന്‍ വീട്ടില്‍ കണ്ണന്റെ(85) മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ വീടിന്സമീപത്ത് വെച്ച് കണ്ടെത്തിയത്.

13 ന് രാവിലെ എട്ടരക്ക് മകന്‍ രമേശന്റെ വീട്ടില്‍ നിന്നും കാണാതായ കണ്ണനെ അന്നു മുതല്‍ തന്നെ പോലീസും വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചുവരികയായിരുന്നു.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക