Kannur
HomeNews

പരിയാരത്ത് കെ എസ് ആർടിസി ബസും സ്വകാര്യ ഓട്ടോയും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് മരണമടഞ്ഞു

7 Dec 20251 മിനിറ്റ് വായന
പരിയാരത്ത് കെ എസ് ആർടിസി ബസും സ്വകാര്യ ഓട്ടോയും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് മരണമടഞ്ഞു

 



പരിയാരം: കണ്ണൂർ - കാസർകോട് ദേശീയപാതയില്‍ ഏമ്പേറ്റിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ഓട്ടോയും കൂട്ടിയിടിച്ച്ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണമടഞ്ഞു.പരിയാരം ഇരിങ്ങല്‍ സ്വദേശിയും നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറുമായ ടി.വി.സുധീഷാ(35)ണ് മരണമടഞ്ഞത്. അവിവാഹിതനാണ്. 

ശനിയാഴ്ച്ച രാത്രി 8.10 ന് പരിയാരം ഏമ്പേറ്റ് ജംഗ്ഷനിലായിരുന്നു അപകടം.സുധീഷും സുഹൃത്തുക്കളായ അമ്മാനപ്പാറയിലെ ടി.അമല്‍, പൊയില്‍ സ്വദേശി ടി.അക്ഷയ് , ഇരിങ്ങലിലെ കെ.ജനീഷ് എന്നിവര്‍ചിതപ്പിലെ പൊയിലില്‍ നിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് കെ.എല്‍-58-എ 9991 നമ്പർ സ്വകാര്യ ഓട്ടോറിക്ഷയില്‍ പോകവെ പയ്യന്നൂര്‍ ഭാഗത്തുനിന്നും എത്തിയ കെ.എല്‍-15 എ-1984 നമ്പര്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസ് ഇടിച്ചായിരുന്നു അപകടം.പരിക്കേറ്റ നാലുപേരെയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികില്‍ത്സക്കിടെ ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 നാണ് സുധീഷ് മരണമടഞ്ഞത്. 

അച്ഛൻ പരേതനായ രാഘവൻ , അമ്മ : നാരായണി. സഹോദരങ്ങൾ: വിജയൻ, ഗീത, മനോജ്, സുനിത, സുനേഷ്. പരിയാരം പോലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക