Kannur
കണ്ണൂർ പാപ്പിനിശേരി സ്വദേശിനിയായ വിദ്യാർത്ഥിനി ഷാർജയിൽ വെച്ച് മരണപ്പെട്ടു
26 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഷാർജ : കണ്ണൂർ പാപ്പിനിശേരി അറത്തിൽ സ്വദേശിനി ആയിഷ മറിയം (17) ഷാർജയിൽ ഇന്നലെ മരണപ്പെട്ടു. ഹൃദയഘാതം ആയിരുന്നു മരണകാരണം. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നു. ഷാർജ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക് കൊണ്ട് പോകും എന്ന് ബന്ധുക്കൾ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആയ ആയിഷ പ്ലസ് വണിന് പഠിക്കുകയായിരുന്നു.പിതാവ് മുഹമ്മദ് സൈഫ്, മാതാവ് റുബീന സൈഫ്.





