Kannur
HomeNews

ഒൻപതു വയസുകാരിയെ ബലാൽസംഗം ചെയ്‌ത പ്രതിക്ക് 74 വർഷം തടവ്

13 Nov 20251 മിനിറ്റ് വായന
ഒൻപതു വയസുകാരിയെ ബലാൽസംഗം ചെയ്‌ത പ്രതിക്ക് 74 വർഷം തടവ്


തലശേരി : ഒൻപതു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിയെ 74 വർഷം കഠിനതടവിന് വിധിച്ച് കോടതി.


കഠിനതടവും 85,000 രൂപ പിഴയുമാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്.


ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലനെ(61) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്.


2024 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക