Kannur
കണ്ണൂർ പൊതുവാച്ചേരി തന്നടയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
15 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ : പൊതുവാച്ചേരി തന്നടയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10 മണിക്ക് പൊതുവാച്ചേരി റോഡിൽ തന്നട സെൻട്രൽ യുപി സ്കൂളിന് സമീപമാണ് സംഭവം. വാഹനത്തിൽ നിന്നും പുക ഉയരുന്നതു കണ്ട് ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും ഉടൻ പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ തീയാളിപ്പടരുകയും കാർ പൂർണമായും കത്തിനശിക്കുകയുമായിരുന്നു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.





