Kannur
വെള്ളിക്കീൽ പുഴയിൽ കക്കൂസ് മാലിന്യം തള്ളിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ.
29 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: പുഴയിൽ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിനിടെ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ.കോഴിക്കോട് ഫറോക്ക് തുമ്പപ്പാടം എടത്തോടി വീട്ടിൽ പി.മുഹമ്മദ് ഷിബിലി(24), ഫറോക്ക് ചാത്തൻപറമ്പ് പാലമ്പലത്ത് വീട്ടിൽ മുഹമ്മദ് അൻഷാദ്(24)എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ എൻ.വി. പ്രകാശന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇന്ന് പുലർച്ചെ 3.30 ന് രാത്രികാല പട്രോളിങ്ങിനിടെ വെള്ളിക്കീലിൽ പൂട്ടിയിട്ട പാർക്കവ്യു ഹോട്ടലിന്റെ പടിഞ്ഞാറുഭാഗം റോഡരികിൽ കെ.എൽ-42 എച്ച് 2902 ടാങ്കർലോറി നിർത്തിയിട്ടതായി കണ്ടു.





