Kannur
തളിപ്പറമ്പ്;വയോധികൻ അയൽക്കാരന്റെ വീട്ടുകിണറിൽ ചാടി മരിച്ചു
14 Nov 20251 മിനിറ്റ് വായന

തളിപ്പറമ്പ്: കാലിൻ്റെ അസുഖം മാറാത്തതിലുള്ള മനോവിഷമത്തിൽ വയോധികൻ അയൽക്കാരൻ്റെ വീട്ടുകിണറിൽ ചാടി മരിച്ചു.മൊറാഴ കൂളിച്ചാലിൽ വാടിരവി മന്ദിരത്തിന് സമീപത്തെ വേലിക്കാത്ത് വീട്ടിൽ വി.ഭാസ്ക്കരൻ (72)ആണ് മരിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്ന് വൈകുന്നേരം മൂന്നോടെ ഭാസ്ക്കരനെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും തെരച്ചിൽ നടത്തിയപ്പോഴാണ് വൈകുന്നേരം 5.15 ന് അയൽക്കാരായ ബാബുരാജിൻ്റെ വീട്ടുകിണറിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്.
കിണറിൽ നിന്ന് പുറത്തെടുത്ത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രാത്രി ഏഴോടെ മരണപ്പെട്ടു.
മക്കൾ: ഷൈജ(ഏഴോം), ഷൈജു(ഗൽഫ്), ഷിജു(നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്, തളിപ്പറമ്പ്).
മരുമക്കൾ: ഷാജി(ഏഴോം),ശരമ്യ(തിരുവെട്ടൂർ), ഷിംന(തലോറ).
സഹോദരങ്ങൾ: കമല, ഗോപിനാഥൻ(വള്ളിത്തോട്), ശ്യാമള.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാലെ സംസ്ക്കരിക്കും.





