Kannur
HomeNews

ഓപ്പൺ സ്ട്രീറ്റ് മാപ് കേരളയും കണ്ണൂർ യൂണിവേഴ്സിറ്റി ഭൂമിശാസ്ത്ര വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയ്ക്ക് തുടക്കമായി.

15 Nov 20251 മിനിറ്റ് വായന
ഓപ്പൺ സ്ട്രീറ്റ് മാപ് കേരളയും കണ്ണൂർ യൂണിവേഴ്സിറ്റി ഭൂമിശാസ്ത്ര വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയ്ക്ക് തുടക്കമായി.


പയ്യന്നൂർ: ഓപ്പൺ സ്ട്രീറ്റ് മാപ് കേരളയും കണ്ണൂർ യൂണിവേഴ്സിറ്റി ഭൂമിശാസ്ത്ര വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല STATE OF THE MAP KERALA ആരംഭിച്ചു. പയ്യന്നൂർ സ്വാമി ആനന്ദതീർത്ത ക്യാമ്പസിൽ വെച്ച് നടക്കുന്ന ശില്പശാല ഡോ. ശ്രീകുമാർ ചദോപധ്യായ( റിട്ട. സീനിയർ സയന്റിസ്റ്റ് NCESS) ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. ജയപാൽ. ജി അധ്യക്ഷത വഹിച്ചു.


 പ്രാദേശിക ഭൂപട നിർമ്മാണം പഞ്ചായത്ത് ലെവൽ വികസനത്തിനു എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു അദ്ദേഹം വിശദീകരിച്ചു. ആധുനിക സാങ്കേതിക വിദ്യകളും നവീന മാപ്പിങ് സാധ്യതകളും കൂടാതെ തദ്ദേശിയ അറിവുകളും പ്രാദേശിക വികസനത്തിനും ആസൂത്രണത്തിനും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ണും ജലവും ജൈവ സമ്പത്തും സംരക്ഷിച്ചു കൊണ്ടുള്ള വികസന സമവാക്യം മാത്രമേ സുസ്ഥിര മാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ ഡെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുരിയാക്കോസ് മുഖ്യാദിതിഥിയായി. മനോജ്‌ കരിങ്ങാമഠത്തിൽ ത്തിൽ സ്വാഗതവും ഡോ. ടി. കെ. പ്രസാദ്  നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക