Kannur
കണ്ണൂർ തളിപ്പറമ്പിൽ പതിനാറുകാരനെ പീഡിപ്പിച്ച കെഎസ്ആർടിസി ബസ് കണ്ടക്ടർക്കെതിരേ കേസ്
23 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്(കണ്ണൂർ ): പതിനാറുകാരനെ ലോഡിൽ വച്ച് പീഡിപ്പിച്ച കെഎസ്ആർടിസി ബസ് കണ്ടക്ടർക്കെതിരേ കേസ്. ആലപ്പുഴ സ്വദേശി വിനോദ് കുമാറിനെതിരേയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.2021ലാണ് കേസിനാസ്പദമായ സംഭവം. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ആൺകുട്ടിയാണ് പീഡനത്തിനിരയായത്. ബസ് ഡ്രൈവറായ സുഹൃത്ത് മുഖേനയാണ് ഇയാൾ 16കാരനെ പരിചയപ്പെട്ടത്.
പിന്നീട് സൗഹൃദത്തിലായി ജോലിയാവശ്യാർഥം തളിപ്പറമ്പിൽ വിനോദ് കുമാർ എത്താറുണ്ട്. തളിപ്പറമ്പിലെ ഒരു ലോഡ്ജിലാണ് മുറിയെടുക്കാറുള്ളത്. ഈ സാഹചര്യത്തിൽ കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തളിപ്പറമ്പ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





