Kannur
പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ചു
13 Nov 20251 മിനിറ്റ് വായന

പരിയാരം :പരിയാരം ഗവ:മെഡിക്കൽ കോളേജ് ആശുപതി നാലാം വാർഡിലെ ശുചിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുത്ത്പറമ്പ് ഏഴാം മൈലിലെ ലീന(46) ആണ് മരിച്ചത്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന ഇവർ സഹോദരിയുടെ നീലേശ്വരത്തെ വീട്ടിൽ വെച്ച് അമിത അളവിൽ മാനസിക രോഗത്തിനുള്ള ഗുളിക കഴിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വിവരമറിഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്ത് എത്തി.





