Kannur
പയ്യന്നൂരിൽ ഓറഞ്ച് ദി വേൾഡ് ബോധവൽക്കരണ പരിപാടി
25 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിസോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര ), വനിതാ വികസന വകുപ്പ്, പയ്യന്നൂർ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ പയ്യന്നൂരിൽ ഓറഞ്ച് ദി വേൾഡ് ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. മഞ്ചു ആർ നാഥിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം ഓറഞ്ച് ദി വേൾഡ് പദ്ധതിയുടെ ലക്ഷ്യങ്ങൾ വിവരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര സർവീസ്സ് പ്രൊവൈഡിംഗ് സെന്റർ, ലീഗൽ കൗൺസലർ അഡ്വ. പ്രസന്നാ മണി കണ്ഠൻ സ്ത്രീ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് ക്ലാസ്സു നയിച്ചു.
തുടർന്ന് നടന്നചർച്ചയിൽ പാർവതി. എം, അപർണ്ണ.സി, അഭിനന്ദ എം.വി, അർച്ചന സി.പി, സൂര്യ ജിത്ത് എം.വി, രോശൻ.പി,അബിൻ പ്രകാശ്, വിനയ ജി.കെ തുടങ്ങിയവർ സംസാരിച്ചു.





