Kannur
HomeNews

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്ന് മൊബൈൽഫോൺ പിടികൂടി

1 Nov 20251 മിനിറ്റ് വായന
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്ന് മൊബൈൽഫോൺ പിടികൂടി


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടിച്ചെടുത്തു.


ഇന്നലെ വൈകുന്നേരം 6.30 ന് ഒന്നാം ബ്ലോക്കിൽ അൺലോക്ക് പരിശോധന നടത്തവെ 1-ാം നമ്പർ സെല്ലിലെ തടവുകാരനായ


ഡി-100/ 25 നമ്പർ തൃശൂർ പുതുക്കാട് നായരങ്ങാടി കല്ലൂരിലെ താഴെക്കാട്ടിൽ വീട്ടിൽ ഗോപകുമാറിന്റെ (45)സാധനങ്ങൾ സൂക്ഷിക്കുന്ന കവറിൽ നിന്നാണ് മൊബൈൽ ഫോൺ പിടികൂടിയത്.


സെൻട്രൽ ജയിൽ സൂപ്രണ്ട് കെ.വേണുവിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക