Kannur
HomeNews

തളിപ്പറമ്പിൽ വൻ കവർച്ച: സർണവും പണവും നഷ്ടമായി

5 Nov 20251 മിനിറ്റ് വായന
തളിപ്പറമ്പിൽ വൻ കവർച്ച: സർണവും പണവും നഷ്ടമായി

 


തളിപ്പറമ്പ്: പന്നിയൂരിൽ വൻ കവർച്ച 12.42 ലക്ഷം രൂപയുടെ സ്വർണവും പണവുമാണ് മോഷ്ടിച്ചത്. പതിമൂന്നരപവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 27,000 രൂപയുമാണ് കവർന്നത്.

പന്നിയൂർ പള്ളിവയലിൽ പന്നിയൂർ എ.എൽ.പി സ്ക്കൂളിന് സമീപത്തെ ചപ്പന്റകത്ത് വീട്ടിൽ സി.റഷീദയുടെ(50)വീട്ടിലാണ് കവർച്ച നടന്നത്. ഒക്ടോബർ 17 ന് രാവിലെ 10 നും നവംബർ 2 ന് രാവിലെ 9.30 നും ഇടയിലാണ് കവർച്ച നടന്നത്. ബെഡ്റുമിലെ അലമാരയിൽ നിന്നും 3.5 പവനും 4.5 പവനും 2 പവൻ്റെ വളയും ഒരു പവന്റെ കൈചെയിനും അര പവൻ മോതിരവും അരപവന്റെ 2 ജോഡി കമ്മലുകളും നഷ്ടമായി. 2000 രൂപയും മോഷ്ടാവ് കൊണ്ടുപോയി. മറ്റൊരു റൂമിലെ അലമാരയിൽ സൂക്ഷിച്ച 25,000 രൂപയും മോഷ്ടാവ് എടുത്തിട്ടുണ്ട്. പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക