Kannur
HomeNews

കണ്ണൂർ - കാസർഗോഡ് ജില്ലാതല വയലാർ ഗാനാലാപന മൽസരം - ശാലിമ ബക്കളത്തിന് ഒന്നാം സ്ഥാനം

3 Nov 20251 മിനിറ്റ് വായന
കണ്ണൂർ - കാസർഗോഡ് ജില്ലാതല വയലാർ ഗാനാലാപന മൽസരം - ശാലിമ ബക്കളത്തിന് ഒന്നാം സ്ഥാനം

 


കുഞ്ഞിമംഗലം വി.ആർ നായനാർ വായനശാല ആൻ്റ് ഗ്രന്ഥാലയം മ്യൂസിക് ക്ലബ് സംഘടിപ്പിച്ച കണ്ണൂർ - കാസർഗോഡ് ജില്ലാതല വയലാർ ഗാനാലാപന മൽസരത്തിൽ ശാലിമ ബക്കളം ഒന്നാം സ്ഥാനം നേടി.

അജിത്ത് കരിവെള്ളൂർ രണ്ടാം സ്ഥാനവും മനോജ് ഏഴിലോട് മൂന്നാം സ്ഥാനവും

നേടി. എം. വിജിൻ എം എൽ എ സമ്മാനദാനം നിർവ്വഹിച്ചു. പയ്യന്നൂർ പോലീസ് സ്റ്റേഷൻ എ എസ് ഐ സുരേഷ് ബാബു മുഖ്യാതിഥിയായി. ശ്രീജദിജീഷ് അദ്ധ്യക്ഷത വഹിച്ചു. ദിനേശൻ പി സ്വാഗതവും കെ.എം സുരേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. മത്സരത്തിൽ അമ്പത് പേർ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക