Kannur
കണ്ണൂർ പയ്യാമ്പലത്ത് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
2 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കർണാടക സ്വദേശികളായ അഫ്‌നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്.
ബംഗലൂരുവിൽ മെഡിക്കൽ വിദ്യാർത്ഥികളാണ് ഇവർ.ഞായറാഴ്ച രാവിലെയാണ് സംഭവം. കർണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു. രാവിലെ എട്ടംഗസംഘം കടലിൽ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേർ തിരയിൽപ്പെട്ടത്.
ആദ്യം വെള്ളത്തിൽ ഇറങ്ങിയ ആൾ ഒഴുക്കിൽപ്പെട്ടത് കണ്ടതോടെ, രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു മറ്റു രണ്ടുപേരുമെന്നാണ് റിപ്പോർട്ട്. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് മെഡിക്കൽ വിദ്യാർത്ഥികൾ കടലിലിറങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.





