Kannur
HomeNews

കണ്ണൂർ : കല്യാണ പന്തൽ കെട്ടുന്നതിനിടയിൽ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

21 Nov 20251 മിനിറ്റ് വായന
കണ്ണൂർ : കല്യാണ പന്തൽ കെട്ടുന്നതിനിടയിൽ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം


മട്ടന്നൂർ:ഇല്ലം മൂലയിലെ വിവാഹ വീട്ടിൽ പന്തൽ കെട്ടുന്നതിനിടയിൽ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഉളിയിൽ ആവിലാട്ടെ പി കെ സുരേന്ദ്രനാണ് (55) മരിച്ചത്. 23ന് നടക്കുന്ന വിവാഹത്തിനായി ഇല്ലംമുലയിലെ വി റഫീക്കിന്റെ വീട്ടിൽ മൂന്നുദിവസമായി പന്തൽ നിർമാണം നടന്നുവരികയായിരുന്നു. വ്യാഴാഴ്ച്ച പകൽ ഉച്ചയ്ക്ക് ഒന്നരയോടെ പന്തൽ കെട്ടുന്നതിനിടയിൽ പ്രധാന ലൈനിൽ തട്ടിയായിരുന്നു അപകടം. മട്ടന്നൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ഭാര്യ: സുമ (ആറളം). മക്കൾ: സായൂജ്, സയന (ഇരുവരും വിദ്യാർഥികൾ).





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക