Kannur
Home•News

കണ്ണൂർ : ബസിൽ കടത്തിയ 223 മാരക മയക്ക് മരുന്ന് ഗുളികകൾ എക്സൈസ് പിടികൂടി.

13 Nov 20251 മിനിറ്റ് വായന
കണ്ണൂർ : ബസിൽ കടത്തിയ 223 മാരക മയക്ക് മരുന്ന് ഗുളികകൾ എക്സൈസ് പിടികൂടി.


ഇരിട്ടി : കൂട്ടുപുഴയിൽ വീണ്ടും എക്സൈസ് റെയ്‌ഡ് നടത്തി.ഇരിട്ടി എസൈസ് സർക്കിൾ ഇൻസ്പെകടർ സി.രജിത്തിന്റെറെ നേതൃത്വത്തിൽ കൂട്ടുപുഴയിൽ നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ബസിൽ കടത്തിയ 223 കാപ്‌സ്യൂൾ (135.697 ഗ്രാം) സ്പാസ്മോ പ്രോക്‌സി വോൺ പ്ലസ് കാളുകൾ പിടികൂടി. ഉടമസ്ഥൻ ആരെന്ന് കണ്ടെത്താനായി സാധിച്ചിട്ടില്ല.വേദനസംഹാരിയായി ഉപയോഗിക്കുന്ന ഈ ടാബ്ലറ്റ് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കയ്യിൽ വയ്ക്കുന്നത് കുറ്റകരമാണ്.

പരിശോധനാ സംഘത്തിൽ കൂട്ടുപുഴ എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തിലൻ, അസി. എക്സൈസ് ഇൻസ്പെക്‌ടർ (ഗ്രേഡ്) മാരായ പി. അബ്ദു‌ൾ ബഷീർ, കെ. രാജീവൻ, കെ. എം .ദീപക്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ കെ.ബൈജേഷ്, വി.എൻ.സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ധനുസ് പൊന്നമ്പേത്ത്,എ.വി.അർജുൻ നാരായണൻ, ടി.പി.സുദീപ്, കെ.രമീഷ്, ബെൻഹർ കോട്ടത്തു വളപ്പിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനീഷ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക