Kannur
കണ്ണൂരിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ചു; മരക്കൊമ്പ് വീണത് ഓടുന്ന കാറിന് മുകളിൽ
23 Nov 20251 മിനിറ്റ് വായന

കണ്ണൂർ: താഴെ ചൊവ്വയ്ക്കും കിഴുത്തള്ളിക്കും മധ്യേ കണ്ടെയ്നർ ലോറി റോഡരികിലെ മരത്തിലിടിച്ച് മരക്കൊമ്പ് പൊട്ടി വീണത് ഓടി കൊണ്ടിരിക്കുന്ന കാറിന് മുകളിൽ.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ശനി രാത്രി ഒൻപതരയോടെയാണ് അപകടം. തളിപ്പറമ്പിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മരത്തിലിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ പൊട്ടിയ മരക്കൊമ്പ് ഇതേ ദിശയിൽ യാത്ര ചെയ്യുകയായിരുന്ന കാറിന് മുകളിൽ വീഴുകയായിരുന്നു. കാർ യാത്രികർ നിസാര പരുക്കുകളോടെ പ്രാഥമിക ചികിത്സതേടി.





