Kannur
HomeNews

കണ്ണൂരിൽ സ്ഥാനാർഥിയെ പട്ടി കടിച്ചു

22 Nov 20251 മിനിറ്റ് വായന
കണ്ണൂരിൽ സ്ഥാനാർഥിയെ പട്ടി കടിച്ചു


കണ്ണൂരിൽ സ്ഥാനാർഥിയെ പട്ടി കടിച്ചു . കണ്ണൂർ പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാംവാർഡിൽനിന്നും മത്സരിക്കുന്ന സിഎംപി സ്ഥാനാർഥിയും ജില്ലാ കൗൺസിൽ അംഗവുമായ ഒ.കെ. കുഞ്ഞനെയാണ് പട്ടി കടിച്ചത് .


നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കായി ചാലോട് കൃഷി ഭവനിലേക്ക് പോകുമ്പോൾ ബസ് സ്റ്റാൻഡിൽ വെച്ചാണ് കുഞ്ഞന് കാലിൽ കടിയേറ്റത്. സ്ഥാനാർഥിയെ കണ്ണൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനാലാണ് പയ്യാവൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ സിഎംപി സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചത്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക