Kannur
HomeNews

പരിയാരം : കുഴഞ്ഞുവീണ യാത്രക്കാരിക്ക് രക്ഷകരായി ആരോഗ്യപ്രവർത്തകരും ബസ് ജീവനക്കാരും

19 Nov 20251 മിനിറ്റ് വായന
പരിയാരം : കുഴഞ്ഞുവീണ യാത്രക്കാരിക്ക് രക്ഷകരായി ആരോഗ്യപ്രവർത്തകരും ബസ് ജീവനക്കാരും

 


പരിയാരം : യാത്രയ്ക്കിടെ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ആരോഗ്യപ്രവർത്തകരുടെയും ബസ് ജീവനക്കാരുടെയും സമയോചിത ഇടപെടലിൽ പുതുജീവൻ. 17നു വൈകിട്ട് തളിപ്പറമ്പിൽനിന്നു സ്വകാര്യ ബസിൽ യാത്രയ്ക്കിടെ ചുടല സ്വദേശിനിയായ യുവതിക്കു കഠിനമായ നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടു ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഈ ബസിൽbയാത്ര ചെയ്തിരുന്ന കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മെഡിക്കൽ ഓഫിസർ ഡോ.ഐശ്വര്യ, കാർഡിയോളജി സിസിയുവിലെ നഴ്സിങ് ഓഫിസർ ഗീത എന്നിവരുടെ നേതൃത്വത്തിൽ അപ്പോൾത്തന്നെ യുവതിക്കു സിപിആർ നൽകിയതിനാൽ ഹൃദയസ്പന്ദനം സാധാരണ നിലയിലെത്തി.

ബസിൽ തന്നെ യുവതിയെ ഉടൻ പരിയാരം ഗവ.മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവർ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്നു പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്, ആശുപത്രി സൂപ്രണ്ട് ഡോ.സുദീപ് എന്നിവർ അറിയിച്ചു.

കൃത്യസമയത്തു പരിചരണം നൽകിയ ആരോഗ്യ പ്രവർത്തകരെയും ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാരെയും ഇവർ അഭിനന്ദിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക