Kannur
HomeNews

തയ്യൽ പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് ദാനവും

14 Nov 20251 മിനിറ്റ് വായന
തയ്യൽ പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് ദാനവും

 


വനിതാ ശാക്തീകരണ സംരംഭങ്ങളുടെ ഭാഗമായിശാസ്ത്ര വൊക്കേഷനൽ  ട്രെയിനിംഗ് സെന്റർ സംഘടിപ്പിച്ച ഹ്രസ്വകാല തീവ്രയത്ന തയ്യൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരുടെ സംഗമവുംസർട്ടിഫിക്കറ്റ് ദാനവും നടന്നു. 

ശാസ്ത്ര ഡയരക്ടർ വി. ആർ.വി ഏഴോമിന്റെ അദ്ധ്യക്ഷതയിൽപഴയങ്ങാടി കനറാ ബാങ്ക് മാനേജർ അരുൺ അശോക് സർട്ടിഫിക്കറ്റ് ദാനം നിർവഹിച്ചു. 

 വനിതാ തൊഴിൽ സംരംഭങ്ങൾക്ക് ബാങ്കുകൾ നൽകി വരുന്ന സഹായ പദ്ധതികൾ മാനേജർ വിശദീകരിക്കുകയുണ്ടായി. പരിശീലനപരിപാടിക്ക് നേതൃത്വം നൽകിയ ഇൻസ്ട്രക്ടർ നീതു ലിജു വിനെ പഠിതാക്കൾ സ്നേഹോപഹാരം നൽകി ആദരിച്ചു. .ബി.ദാമോദരൻ മാസ്റ്റർ, ഗംഗൻ കാനായി, മോഹനൻ, പി.വി, ഷീല വി.സി, ഷിജില ബർണാഡ്, രമണി. ടി.വി, ഉമാവതി.ഇ, അഞ്ജു അനിൽ, രേഷ്മ വിപിൻ, ഷജില കെ.പി.,നീതു ലിജോ തുടങ്ങിയവർ സംസാരിച്ചു. പഠിതാക്കളുടെ വിവിധ കലാപരിപാടികളുംനടന്നു..തയ്യൽ പരിശീലന പരിപാടിയുടെ പുതിയ ബാച്ചിൽ പങ്കെടുക്കാനാ ഗ്രഹിക്കുന്നവർ 9447749131 എന്ന നമ്പറിൽ ബന്ധപ്പെടണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക