Kannur
HomeNews

തളിപ്പറമ്പിൽ 10 ലക്ഷവും 10 പവനും കൈപ്പറ്റിയ ശേഷം പീഡനം-ഭർത്താവും ഉപ്പയും സഹോദരിയും പ്രതികൾ

2 Nov 20251 മിനിറ്റ് വായന
തളിപ്പറമ്പിൽ 10 ലക്ഷവും 10 പവനും കൈപ്പറ്റിയ ശേഷം പീഡനം-ഭർത്താവും ഉപ്പയും സഹോദരിയും പ്രതികൾ


തളിപ്പറമ്പ്: 10 ലക്ഷം രൂപയും 10 പവനും കൈപ്പറ്റിയശേഷം ഭർത്താവും പിതാവും സഹോദരിയും ചേർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി പരാതി.


പട്ടുവം ടർഫിന് സമീപം അരിയിൽ തായലെപുരയിൽ വീട്ടിൽ സയീദിൻ്റെ മകൾകെ.പി.ഷംസീനയുടെ(21) പരാതിയിലാണ് കേസ്. എം.കെ.മുറാസിൽ(28) പിതാവ് മുഹമ്മദ്, സഹോദരി മുഫാസിറ എന്നിവരുടെ പേരിലാണ് കേസ്.


ഈ വർഷം ജൂലായ്-27 ന് അരിയിൽ ജുമാ മസ്ജിദിൽ നിന്നും വിവാഹിതരായ ഇരുവരും ഭർതൃവീട്ടിലും പരാതിക്കാരിയുടെ വീട്ടിലും താമസിച്ചുവരവെ ആഗസ്റ്റ് മൂന്നു മുതൽ സപ്ത‌ംബർ 10 വരെയുള്ള കാലയളവിൽ മൂന്നുപേരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.


തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക