തളിപ്പറമ്പ കുപ്പം എം.എം യു.പി സ്കൂൾ കുട്ടികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് 11 വിദ്യാർത്ഥികൾക്ക് പരിക്ക്

തളിപ്പറമ്പ :കുപ്പം എം എം യു പി സ്കൂളിലെ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് മതിലിടിച്ച് 11 കുട്ടികൾക്ക് പരിക്ക് പരിയാരം ചിതപ്പിലെ പൊയിലിൽ ആണ് അപകടം നടന്നത്.
വായാട് ,പുളിയൂൽ പ്രദേശത്തെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത് തളിപ്പറമ്പ് ലൂർദ്ദിൽ ഹോസ്പിറ്റലിൽ കഴിയുന്നഏഴാം ക്ലാസ് വിദ്യാർത്ഥിനി നജാ ഫാത്തിമ (12),കണ്ണൂർപരിയാരം മെഡിക്കൽ കോളേജിൽ കഴിയുന്ന നാലാം ക്ലാസ് വിദ്യാർത്ഥികളായറഫ, (9),ഫർസ (9),ഹാദി മുഹമ്മദ് (9),ഫാത്തിമ കെ സി( 9), 3 ക്ലാസ് വിദ്യാർഥി ഇസ്ന ഫാത്തിമ (6), ഒന്നാം ക്ലാസ് വിദ്യാർഥി ഷിഫാൻ (12), 7ക്ലാസ്ഫർഹാ ഫാത്തിമ(12),മൻഹ (5) ukg,മിൻഹ (5) ukg,ഫാത്തിമ കെ(10) 6 ക്ലാസ്എന്നീ കുട്ടികളെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഓട്ടോ ടാക്സി ഡ്രൈവർ അബ്ദുൽ ഖാദർ വായാട് (55) ന് അപകടത്തിൽ പരിക്കു പറ്റിയിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് നിരവധി ആളുകളാണ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയത്.





