Kannur
നടുവിലിൽ കുഴൽക്കിണർ ലോറി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു, ഏഴു പേർക്ക് പരുക്കേറ്റു
20 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: നടുവിലിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞുണ്ടായഅപകടത്തിൽ ഒരാൾ മരണപ്പെട്ടു. ഛത്തീസ്‌ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് മരിച്ചത് . 7 പേർക്ക് പരുക്കേറ്റു.
ലോറിക്കകത്ത് മുൻവശത്തെ കാബിനിൽ കുടുങ്ങിക്കിടക്കുന്നയാളെ ഡോർ വെട്ടി പൊളിച്ചെടുത്തു പുറത്തെടുക്കാനുള്ള ശ്രമംഫയർ ഫോഴ്സ് മണിക്കൂറുകളോളം തുടർന്നു. ഇതര സംസ്ഥാനക്കാരായ കുഴൽക്കിണർ നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്.





