Kannur
HomeNews

ലോറിയില്‍ കടത്തുകയായിരുന്ന 4500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ ചന്തേര പോലീസിന്റെ പിടിയില്‍

10 Oct 20251 മിനിറ്റ് വായന
ലോറിയില്‍ കടത്തുകയായിരുന്ന 4500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ ചന്തേര പോലീസിന്റെ പിടിയില്‍

 


തൃക്കരിപ്പൂര്‍  ഒളവറയില്‍ വന്‍ പുകയില ഉല്‍പ്പന്നവേട്ട. കാസര്‍കോട്ട് നിന്നും  കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്ന 4500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ചന്തേര പൊലീസ് ഇന്‍സ്പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

കാസര്‍കോട് ഉളിയത്തടുക്ക നാഷണല്‍ നഗര്‍ ബിസ്മില്ലാ മഹലിലെ എ വി ഷമീര്‍ (40), എ എം യൂസഫ് (68) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ പയ്യന്നൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന KL14 AF 4052  നമ്പര്‍ലോറി ഒളവറ മുണ്ട്യക്കാവ് പരിസരത്ത് വെച്ച് സംശയം തോന്നി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.പോലീസ് സംഘത്തില്‍ എഎസ്ഐ ലക്ഷ്മണന്‍,സീനിയര്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് കയ്യൂര്‍,ഹോം ഗാര്‍ഡ് ഗോപാലന്‍ എന്നിവരും ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക