Kannur
ഹാഷിഷ് ഓയിൽ കൈവശം വെച്ച യുവാവിനെ ന്യൂ മാഹി എക്സൈസ് സംഘം പിടികൂടി
29 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ : ഹാഷിഷ് ഓയിൽ കൈവശം വെച്ച യുവാവിനെ ന്യൂ മാഹി എക്സൈസ് സംഘം പിടികൂടി.ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി അമൽ തോമസാണ് പിടിയിലായത്.
എക്സൈസ് ചെക്ക് പോസ്റ്റിന് മുൻവശം വെച്ച് നടത്തിയ പരിശോധനയിൽ 1.5 ഗ്രാം ഹാഷിഷ് ഓയിൽ യുവാവിന്റെ പക്കലിൽ നിന്നും കണ്ടെടുത്തു. എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
അസിസ്റ്റന്റ് എക്സെെസ് ഇൻസ്‌പെക്ടർ ഷെനിത്ത് രാജിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആണ് പിടികൂടിയത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർ ആദർശ് പി സിനോജ് വി എന്നിവർ പങ്കെടുത്തു.





