Kannur
HomeNews

മാരക രാസലഹരിയുമായി കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

25 Oct 20251 മിനിറ്റ് വായന
മാരക രാസലഹരിയുമായി കണ്ണൂരിൽ യുവാവ് അറസ്റ്റിൽ


കണ്ണൂർ: വാരം കടാങ്കോടിൽ ബൈക്കിൽ കടത്തുകയായിരുന്ന 9.815 ഗ്രാംമാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.

ഇരിക്കൂർ സിദ്ധിഖ് നഗർ സ്വദേശി കെ.ഷാഹിം(28)നെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.സിയാദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് വാരം കടാങ്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രാമൻകടയിൽ വെച്ചാണ് കെ.എൽ-59-എ.എ.1910 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന 9.815 ഗ്രാം മെത്താം ഫിറ്റമിനുമായി യുവാവ് പിടിയിലായത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ ഗണേഷ്ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

പ്രതിയെ പിടികൂടുന്നതിൽ കേരള എ.ടി.എസിന്റെ സഹായം ലഭിച്ചിരുന്നു.

പരിശോധനയിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സന്തോഷ് തൂനോളി, പി.അനിൽകുമാർ, ആർ.പി.അബ്ദുൽ നാസർ, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് പി.പി.സുഹൈൽ, കെ.ഉമേഷ്,അസി.എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ സി. അജിത്ത്, സിവിൽ എക്സൈസ് ഓഫീസർ പി.വി.ഗണേഷ് ബാബു, ശ്യാംരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ എ.വി.രതിക എന്നിവരും ഉണ്ടായിരുന്നു.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക