Kannur
HomeNews

ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ്

31 Oct 20251 മിനിറ്റ് വായന
ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ്


തലശ്ശേരി:ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ അതിഥി തൊഴിലാളിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ജാർഖണ്ഡ് സ്വദേശിയും പേരാവൂരിലെ എസ്‌റ്റേറ്റ് തൊഴിലാളിയുമായ സിക്കന്ദർ എന്ന ജോഗിന്ദർ ഉറാവയാണ് (30) ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യയാണെന്ന് പറഞ്ഞ് കൂടെ താമസിപ്പിച്ച ജാർഖണ്ഡ് സ്വദേശിനി മമത കുമാരി (20) ആണ് HOME കൊല്ലപ്പെട്ടത്. 2021 ജൂലൈ 15നാണ് മമത കുമാരിയെ കൊലപ്പെടുത്തിയത്. യുവതിയെ പ്രതി ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി ഫിലിപ്പ് തോമസാണ് ശിക്ഷ വിധിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക