Kannur
HomeNews

കണ്ണൂരിലെ പ്രശസ്ത യുവ തെയ്യം കലാകാരൻ അശ്വന്ത് കോൾ തുരുത്തി നിര്യാതനായി

13 Oct 20251 മിനിറ്റ് വായന
കണ്ണൂരിലെ പ്രശസ്ത യുവ തെയ്യം കലാകാരൻ അശ്വന്ത് കോൾ തുരുത്തി നിര്യാതനായി


കണ്ണൂരിൽ തെയ്യം കലാകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കോൾത്തുരുത്തി സ്വദേശി അശ്വന്ത് (27)നെയാണ് പള്ളിക്കുന്ന് പുതിയതായി വാങ്ങിയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ കോലധാരിയായിരുന്നു. കാട്ട്യത്തെ സൂരജിൻ്റെയും ജിഷയുടെയും മകനാണ്. അദ്വൈത് ഏക സഹോദരനാണ്. മീൻകുന്ന് ബപ്പിരിയൻ തെയ്യം, ചാൽ കളത്തിക്കാവ് പരുത്തിവീരൻ എന്നീ തെയ്യങ്ങൾ കെട്ടി പ്രശസ്‌തനായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക