Kannur
തിരുവോണം ബംബർ നറുക്കെടുപ്പിൽ മൂന്നാം സമ്മാനമായ അമ്പത് ലക്ഷം ലോട്ടറി അടിച്ചത്പിലാത്തറയിൽനിന്ന് സുഹൃത്തുക്കൾ പങ്കിട്ടെടുത്ത ടിക്കറ്റിന്
6 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പിലാത്തറ :തിരുവോണം ബംബർ നറുക്കെടുപ്പിൽ മൂന്നാം സമ്മാനമായ അമ്പത് ലക്ഷം ലോട്ടറി അടിച്ചത് സുഹ്യത്തുക്കളും ബന്ധുക്കളുമായവർക്ക്. കുറ്റൂർ കൂവപ്പയിലെ പി വി രാജീവനും അച്ഛന്റെ സഹോദരപുത്രനും പേരൂൽ ചേപ്പായിക്കോട്ടം സ്വദേശിയും ഇപ്പോൾ ധർമ്മശാല മാങ്ങാട് താമസിക്കുന്ന പ്രദീപനും പങ്കിട്ടെടുത്തതാണ് ലോട്ടറി. പിലാത്തറയിൽനിന്ന് നറുക്കെടുപ്പിന് തലേ ദിവസമാണ് ടിക്കറ്റെടുത്തത്.
TG 848477 നമ്പർ ടിക്കറ്റിനാണ് 50 ലക്ഷം അടിച്ചത്. രാജീവനും അഞ്ചുപേർ ചേർന്നെടുത്ത മറ്റൊരു ബമ്പർ ടിക്കറ്റിന് 500 രുപയും ലഭിച്ചു. 30 വർഷം സ്വകാര്യ ബസ് ക്ലീനറായി പണിയെടുത്ത രാജീവൻ ഇപ്പോൾ തൊഴിലുറപ്പ് പണിക്കും നാടൻ പണിക്കുമാണ് പോകുന്നത്. റിട്ട ആർമിയാണ് പ്രദീപ് കുമാർ. 35 വർഷമായി ലോട്ടറി രംഗത്തുള്ള കോറോം സ്വദേശി തമ്പാന്റെ തമ്പാൻ ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കെറ്റെടുത്തത്.





