Kannur
HomeNews

തളിപ്പറമ്പുകാരനെ വ്യാജവിസ നൽകി ജയിലിലാക്കി, പണം തട്ടിയെടുത്തു തൃശൂർ സ്വദേശിയും വയനാടുകാരനും പ്രതികൾ

19 Oct 20251 മിനിറ്റ് വായന
തളിപ്പറമ്പുകാരനെ വ്യാജവിസ നൽകി ജയിലിലാക്കി, പണം തട്ടിയെടുത്തു തൃശൂർ സ്വദേശിയും വയനാടുകാരനും പ്രതികൾ


തളിപ്പറമ്പ്: സ്പെയിനിലേക്ക് വ്യാജവിസ നൽകി യുവാവിനെ ജയിൽശിക്ഷയിലേക്ക്  തള്ളിവിടുകയും വിസയുടെ പേരിൽ 4,33,000 രൂപ തട്ടിയെടുക്കുകയും ചെയ്ത  സംഭവത്തിൽ രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തൃശൂർ ചേർപ്പ് സ്വദേശി പ്രദീഷ് ഭരതൻ, വയനാട്ടിലെ ഹേബിൻ സാജൻ എന്നിവരുട പേരിലാണ് കേസ്.പട്ടുവം മംഗലശേരി സ്വദേശി വേലംപാറക്കൽ വീട്ടിൽ വി.ജി.ജിബിൻ നൽകിയ പരാതിയിലാണ് കേസ്.

2025 ൽ ഫോൺ മുഖേന പരിചയപ്പെട്ട പ്രദീഷ് ഭരതൻ സ്പെയിനിൽ ജോലി വാഗ്ദാനം ചെയ്ത് ജിബിൻറെ അച്ഛൻ്റെ കനറാ ബാങ്ക് അക്കൗണ്ട് മുഖേനയും ഗൂഗിൾപേ വഴിയും വിസക്ക് വേണ്ടി 4,33,000 രൂപ കൈപ്പറ്റിയെങ്കിലും വ്യാജ വിസ നൽകിയതിനാൽ ജിബിൻ സ്പെയിനിൽ ജയിലിൽ കഴിയേണ്ടിവരികയും ചെയ്തു.എന്നാൽ പ്രതികളുമായി ബന്ധപ്പെട്ടപ്പോൾ പണമോ ശരിയായ വിസയോ നൽകാകെ വഞ്ചന നടത്തിയെന്നാണ് പരാതി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക