Kannur
HomeNews

അവസാനമായി വിളിച്ചത് ആൺ സുഹൃത്തിനെ... കണ്ണൂരിൽ 24കാരിയെ കിടപ്പു മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി

31 Oct 20251 മിനിറ്റ് വായന
അവസാനമായി വിളിച്ചത് ആൺ സുഹൃത്തിനെ... കണ്ണൂരിൽ 24കാരിയെ കിടപ്പു മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിയ  നിലയിൽ കണ്ടെത്തി

 

വളപട്ടണം : യുവതിയെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി.

ചിറക്കൽ അലവിൽ സ്വദേശി ഉപേന്ദ്രൻ്റെ മകൾ ടി. പ്രത് വി (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട യുവതിയെ ഗുരുതരാവസ്ഥയിൽ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൺ സുഹൃത്തിന് ഫോൺ ചെയ്ത ശേഷമാണ് ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക