Kannur
പയ്യന്നൂരിൽ നടന്ന അപകടത്തിൽ മാട്ടൂൽ സ്വദേശിക്ക് പരിക്ക്
11 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ: ഇന്നലെ ഉച്ചക്ക് പയ്യന്നൂർ പെരുമ്പ പാലത്തിനടുത്ത് വെച്ച് നടന്ന അപകടത്തിൽ മാട്ടൂൽ സ്വദേശിക്ക് പരിക്ക്. മാട്ടൂൽ സൗത്തിലെ റൗഫ് പി.പി.കെ ക്കാണ് പരിക്ക് പറ്റിയത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന റൗഫിൻ്റെ ബൈക്കിന് സ്റ്റേറ്റ് ബസിൻ്റെ വാതിൽ വന്നു അടിക്കുകയായിരുന്നു.
യാത്രക്കാരിയായ യുവതി ബസ് മാറി പെരുമ്പ പാലത്തിൽ ഇറങ്ങുന്നതിനിടയിൽ വാതിൽ ദേഹത്ത് വന്ന് അടിക്കുകയായിരുന്നെന്ന് റൗഫ് പറഞ്ഞു. ആ ഘാതത്തിൽ കാൽ മുട്ടിന് പരിക്കേറ്റ്താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.





