Kannur
60-കാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച് ഒളിവിൽപോയ പ്രതി കണ്ണൂരിൽ പിടിയിൽ
8 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചവറ : 60കാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കണ്ണൂർ പുതിയങ്ങാടിയിൽ നിന്നും ചവറ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പന്മന മേക്കാട് രഞ്ജിത് ഭവനിൽ രാജേന്ദ്രൻ മകൻ ഉമേഷിനെയാണ് (36) ചവറ എസ്.എച്ച്.ഒ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
അതിക്രമത്തിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം നടപടി ആരംഭിച്ചിട്ടുണ്ട്. ചവറ പൊലീസ് സബ് ഇൻസ്‌പെക്ടർ ഷാജിമോൻ , എസ്.സി.പി.ഒമാരായ രാജീവ് കുമാർ, രഞ്ജിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.





