Kannur
കണ്ണൂരിൽ ഓറഞ്ച് അലർട്ട്
23 Oct 20251 മിനിറ്റ് വായന

സംസ്ഥാനത്ത് ഇരട്ട ന്യൂനമർദത്തിൻ്റെ സ്വാധീന ഫലമായി മഴ മുന്നറിയിപ്പിൽ മാറ്റം.പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.നാളെ ഈ ജില്ലകൾക്ക് പുറമേ മലപ്പുറത്തും ഒറ്റപ്പെട്ട തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.





