Kannur
നോവൽ പ്രകാശനം ഒക്ടോബർ 11 ശനിയാഴ്ച
8 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പിലാത്തറ : പ്രശാന്ത് ബാബു കൈതപ്രത്തിൻ്റെ പുതിയ നോവൽ 'ആത്മായനം' ഒക്ടോബർ 11 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പ്രകാശനം ചെയ്യപ്പെടും. പ്രശസ്ത കവിയും നോവലിസ്റ്റും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ പ്രകാശന കർമ്മം നിർവ്വഹിക്കും. കൈതപ്രം പൊതുജന വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആതിഥേയത്വത്തിൽ നടക്കുന്ന പരിപാടിയിൽ പ്രസിഡണ്ട് എ കെ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും. നോവലിസ്റ്റ് സി സത്യരാജൻ പുസ്തകം ഏറ്റുവാങ്ങും. ഡോ. വി ഷൈമ പുസ്തകപരിചയം നടത്തും. എം വി ഷാജി, ഡോ. കെ ആർ ശ്രീലത, ഡോ. സന്തോഷ് കോറമംഗലം, വിജു നിടുകുളം എന്നിവർ സംസാരിക്കും. കൈതപ്രം ഗോകുലം ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.





