Kannur
കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണത്തിന്‍റെ ഉടമയെ പോലീസിന്‍റെ സഹായത്തോടെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് സമൂഹത്തിന് മാതൃകയായി തളിപ്പറമ്പിലെ വ്യാപാരികള്‍
4 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ :പട്ടുവം സ്വദേശിയായ അനുശ്രീയുടെ 8 വയസ്സ് പ്രായമുള്ള മകൾ ദീപ്തയുടെ കൈയിൽ അണിഞ്ഞ അര പവൻ തൂക്കമുള്ള ബ്രേസ്‌ലറ്റ് 02.10.2025 തിയ്യതി വൈകുന്നേരം 04.30 മണിയോടെ തളിപ്പറമ്പ് മാർക്കറ്റിനു സമീപം വെച്ച് നഷ്ടപ്പെട്ടുപോയിരുന്നു. ഈ സ്വര്‍ണ്ണാഭരണം തളിപ്പറമ്പ മാർക്കറ്റിലെ വ്യാപാരികളായ ഹബീബ്.പി.പി, മുഹമ്മദ് കുഞ്ഞി.സി.കെ, മജീദ്, എന്നിവർക്ക് മാർക്കറ്റിൽ വെച്ച് വീണു കിട്ടുകയുണ്ടായി. ഇവര്‍ സ്വര്‍ണ്ണാഭരണം തളിപ്പറമ്പ പോലിസ് സ്റ്റേഷനിൽ ഹാജരാക്കി. തളിപ്പറമ്പ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തില്‍ ഉടമയെ കണ്ടെത്തുകയും തുടന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ സ്റ്റേഷനിൽ വെച്ച് ദീപ്ത എന്ന പെൺകുട്ടിക്ക് മൂവരും ചേര്‍ന്ന് സ്വര്‍ണ്ണാഭരണം കൈമാറി.





